പാവപ്പെട്ടവന്റെ വിവരാവകാശ നിയമ പോരാട്ടത്തിന് ചരിത്ര വിജയം
ആർ ടി ഐ വഴി ബിപിഎൽ വിഭാഗ കാർക്ക് ഇനി എത്ര പേജ് വിവരങ്ങളും സൗജന്യമായി കൊടുക്കണമെന്ന് ഹൈക്കോടതി.
വിവരാവകാശ നിയമം (ആർടിഐ)വഴി ബിപിഎൽ വിഭാഗക്കാർക്ക് ഇനി എത്ര പേജ് വിവരങ്ങളും പൂർണ്ണമായും സൗജന്യമായി ലഭിക്കും. വലിയൊരു അനീതിക്ക് *കേരള ഹൈക്കോടതി അറുതി വരുത്തിയിരിക്കുന്നു.2015ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം ബിപിഎൽ വിഭാഗക്കാർക്ക് 20 പേജ് വരെ മാത്രമേ സൗജന്യമായി വിവരങ്ങൾ നൽകിയിരുന്നുള്ളൂ. അതിൽക്കൂടുതൽ പേജുകൾക്ക് പാവപ്പെട്ടവരിൽ നിന്നും ഫീസ് ഈടാക്കിയിരുന്നു. ഇതിനെതിരെയാണ് ആർടിഐ പ്രവർത്തകനായ നിഷാദ് ശോഭനൻ ഹൈകോടതിയെ സമീപിച്ചത്.ആർ ടി ഐ കേന്ദ്ര നിയമമാണ് വിവരാവകാശ നിയമം.RTI Act 2005 ലെ സെക്ഷൻ 7(5) പ്രകാരം ബിപിഎൽ വിഭാഗക്കാരിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കാൻ പാടില്ല.
സംസ്ഥാന സർക്കാരിന്റെ ചട്ടങ്ങൾക്ക് കേന്ദ്ര നിയമത്തെ മറികടക്കാനാവില്ല.നിയമം ചിലർ ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ച് അർഹരായ പാവപ്പെട്ടവരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ സർക്കാരിന് അധികാരമില്ല.20 പേജ് പരിധി നിശ്ചയിച്ച കേരള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കേരള ഹൈകോടതി റദ്ദാക്കി.
ഇതോടു കൂടി ബിപിഎൽ വിഭാഗക്കാർക്ക് വിവരങ്ങളുടെ പകർപ്പ് ലഭിക്കാൻ ഇനി 20 പേജ് പരിധി ഇല്ല.വിവരങ്ങൾ എത്ര പേജുകൾ ഉണ്ടായാലും ഒരു രൂപ പോലും ഫീസ് നൽകേണ്ടതില്ല.ഭരണസൗകര്യത്തിന്റെയോ ദുരുപയോഗ ഭയത്തിന്റെയോ പേരിൽ പാവപ്പെട്ടവന് നിയമം നൽകുന്ന അവകാശങ്ങൾ ചുരുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

