headerlogo
breaking

താൽകാലിക ജീവനക്കാർക്കും പെൻഷന് അർഹത. സുപ്രീം കോടതി.

ദീർഘകാലമായി താല്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാർക്കും വിരമിക്കുമ്പോൾ പെൻഷന് അർഹതയുണ്ടന്ന് സുപ്രീം കോടതി.

 താൽകാലിക ജീവനക്കാർക്കും പെൻഷന് അർഹത. സുപ്രീം കോടതി.
avatar image

NDR news

15 Jun 2026 10:04 AM

         ദീർഘകാലം താത്കാലികമായി ജോലി ചെയ്ത ജീവനക്കാർക്കും വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എ. ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്.വിധി വന്ന തീയതി- 2026 ജൂൺ 1കേസ് / വിധിയുടെ നമ്പർ Civil Appeal Nos. of 2026 (Arising out of SLP (C) Nos. 28802-28804 of 2019)ന്യൂട്രൽ സൈറ്റേഷൻ നമ്പർ- 2026 INSC 612 (Bhikhani Devi & Etc. v. Union of India & Ors.)

        പെൻഷൻ എന്നത് ഭരണാധികാരികളുടെ ഔദാര്യമല്ല, മറിച്ച് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണ് (Article 300A).

             നിയമപരമായ പരിരക്ഷ -1965-ലെ സെൻട്രൽ സിവിൽ സർവീസസ്* (താത്കാലിക സർവീസ്) നിയമപ്രകാരം താത്കാലിക തൊഴിലാളികൾക്കും പെൻഷന് അർഹതയുണ്ട്. ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ല എന്ന കാരണത്താൽ ഇത് നിഷേധിക്കാൻ കഴിയില്ല. വിരമിച്ച ശേഷമുള്ള ജീവിതം അന്തസ്സോടെ നയിക്കാൻ പെൻഷൻ അത്യാവശ്യമാണെന്നും, തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ കാട്ടി ജീവനക്കാരന് അർഹതപ്പെട്ട അവകാശങ്ങൾ തടയാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

NDR news
15 Jun 2026 10:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents