മൈസൂർക്ക് മറ്റൊരു പാത തുറക്കുന്നു.
വയനാട് പുൽപ്പള്ളിയിൽ കബനി നദിക്കു കുറുകയുള്ള പാലം യാഥാർത്ഥ്യ മാക്കുമെന്ന് മന്ത്രി ബഷീർ
കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉറപ്പ് നൽകിയതായി പൊതുമരാമത്ത് മന്ത്രി വി കെ ബഷീർ പറഞ്ഞു. ബാംഗ്ലൂരുവിൽ നടന്ന കൂടികാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്.
ബംഗളുരുവിൽനടത്തിയ ചർച്ചയിലാണ് പാലം നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ ഉടനെ തന്നെ മന്ത്രിസഭാ യോഗത്തിൽ വെക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി അതിനുള്ള നിർദേശങ്ങൾ നൽകി. കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം. വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്.
അപ്രോച്ച് റോഡ് പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ കർണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണത്തെ ആശ്രയിച്ചാണ്. കർണാടക പാതയിലെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെ കണ്ടത്. ദീർഘകാലമായുള്ള യാത്രാ പ്രശ്‌നങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാകും. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ സാധിക്കും.
പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദൽ പാതയായി പാലം പ്രവർത്തിക്കും.ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും പാലം സഹായിക്കും

