മുഹറം മാസപിറവി ദൃശ്യമായി
നാളെ ജൂൺ 17 മുഹറം 1 ആയിരിക്കും
കോഴിക്കോട്ദു.ൽഹിജ് 29 പൂർത്തിയായി. ഇന്ന് മുഹറം മാസപ്പിറവി കണ്ടതായി വിശ്വാസനീയ വിവരം. നാളെ ജൂൺ 17 മുഹറം ഒന്നും അതനുസരിച്ച് താസൂആഅ്,ആശൂറാഅ് മുഹറം 9, 10 ജൂൺ 25, 26 വ്യാഴം വെള്ളി ദിവസങ്ങളിലായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് നാസർഹയ്യ് ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ, സയിദ് ഇബ്റാഹീമുൽഖലീൽ, അൽബുഖാരിആലിക്കുട്ടി മുസ്ലിയാർ എന്നിവർ അറിയിച്ചു.

