headerlogo
breaking

കോഴിക്കോട് നഗരത്തിൽ ട്രാഫിക് പരിഷ്കാരം

ദേശീയ പാത സർവീസ് റോഡുകകളിൽ വൺവേ സംവിധാനം നടപ്പിലാക്കുന്നു.

 കോഴിക്കോട് നഗരത്തിൽ ട്രാഫിക് പരിഷ്കാരം
avatar image

NDR news

17 Jun 2026 10:34 PM

      കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ദേശീയപാത സര്‍വീസ് റോഡുകളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കുന്നു. ആദ്യഘട്ടമായി മലാപ്പറമ്പിന് സമീപമുള്ള പാച്ചാക്കില്‍ ജങ്ഷന്‍ മുതല്‍ തൊണ്ടയാട് ജങ്ഷന്‍ വരെയുള്ള സര്‍വീസ് റോഡിലാണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്.

         പുതിയ സംവിധാനപ്രകാരം, ചേവരമ്പലം, കുടില്‍തോട് ഭാഗങ്ങളില്‍ നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസ്സ് ഒഴികെയുള്ള വാഹനങ്ങള്‍ നേതാജി ജങ്ഷന്‍, കുടില്‍തോട് ജങ്ഷന്‍ വഴി തൊണ്ടയാട് ജങ്ഷന് സമീപമുള്ള യുടേണ്‍ ഉപയോഗിച്ച് മലാപ്പറമ്പിലേക്ക് പ്രവേശിക്കണം. മെഡിക്കല്‍ കോളജില്‍ നിന്ന് ചേവരമ്പലം വഴി വരുന്ന ബസ്സുകള്‍ക്ക് നിലവിലുള്ളതുപോലെ പാച്ചാക്കില്‍ ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി മലാപ്പറമ്പിലേക്ക് പോകാന്‍ അനുമതിയുണ്ട്.അതേപോലെ നഗരത്തില്‍ നിന്ന് ചേവരമ്പലം ഭാഗത്തേക്ക് പോകുന്ന ബസ്സ് ഒഴികെയുള്ള വാഹനങ്ങള്‍ മലാപ്പറമ്പ് വഴിയോ, കോട്ടൂളി–പനാത്തുതാഴം–നേതാജി നഗര്‍–മലാപ്പറമ്പ് ജങ്ഷന്‍ വഴിയോ യാത്ര തുടരണമെന്ന് ട്രാഫിക് പോലിസ് അറിയിച്ചു.

NDR news
17 Jun 2026 10:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.