headerlogo
breaking

പെൻഷൻ പ്രായം രഹസ്യമായി ഉയർത്താനുള്ള ശ്രമം നടന്നില്ല

വെറ്റിനറി ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്താൻ ശ്രമിച്ചത് ട്രൈബൂണൽ ഇടപെട്ടതു കൊണ്ട് ഉപേക്ഷിച്ചു.

 പെൻഷൻ പ്രായം രഹസ്യമായി ഉയർത്താനുള്ള ശ്രമം നടന്നില്ല
avatar image

NDR news

18 Jun 2026 06:44 PM

          സംസ്ഥാനത്തെ വെറ്റിനറി ഡോക്ടർമാരുടെ പെൻഷൻ പ്രായം 56 നിന്നും 60 വയസ് ആക്കാനുള്ള ശ്രമം ട്രൈബൂണൽ ഇടപ്പെട്ടതുമൂലം ഇല്ലാതായി. മാർച്ച് 31 നാണ് ട്രൈബൂണൽ സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞത്. ഇതിനെ തുടർന്ന് ആണ് പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടത്.റാങ്ക് പട്ടിക യിലുള്ള ഒരു ഉദ്യോഗാർഥി ട്രൈബൂണലിനെ സമീപിച്ചതാണ് നീക്കം ഉപേക്ഷിക്കപ്പെട്ടത്.

         ഇതിനു പിന്നാലെ റാങ്ക് പട്ടികയിലുള്ള 133 പേർക്ക് നിയമനം നല്കാനും ഉത്തരവ്നല്കി. ആരോഗ്യ വകുപ്പിലെ ഡോക്ടർ മാരുടെ പെൻഷൻ പ്രായം 60 ആണ്. അതേ പോലെ മൃഗസംരക്ഷണവകുപ്പിലും നടപ്പാക്കണ മെന്നായിരുന്നു വെറ്റിനറി ഡോക്ടർമാരുടെ ആവശ്യം. അതിനുള്ള നീക്കമാണ് ഉപേക്ഷിക്കപ്പെട്ടത്. നാലുവർഷം കൊണ്ട് വിരമിക്കുന്ന ഡോക്ടർമാരുടെ പെൻഷൻ ആനുകൂല്യം തത്കാലം മാറ്റിവെക്കുന്നതിലൂടെ അടിയന്തര സാമ്പത്തിക ബാധ്യതയിൽ നിന്നും സർക്കാരിന് ആശ്വാസമായിരുന്നു.

NDR news
18 Jun 2026 06:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents