headerlogo
breaking

ഇ ഡി വീണയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചിയിൽ ഇന്നലെ വീണയെ ഇ ഡി ആറു മണിക്കൂറിലേറെ ചോദ്യം ചെയ്തു.

 ഇ ഡി വീണയെ വീണ്ടും ചോദ്യം ചെയ്യും
avatar image

NDR news

18 Jun 2026 10:48 AM

       സി എം ആർ എൽ - എക്സാ ലോജിക് സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തമായ മറുപടി പറയാൻ വീണക്ക് കഴിഞ്ഞില്ല. ഇന്നലെ വീണയെ ആറു മണിക്കൂറിലേറെ ഇ ഡി ചോദ്യം ചെയ്തു.രണ്ടു കമ്പിനികളും തമ്മിൽ നടത്തിയത് 2.78 കോടി രൂപയുടെ കൺസൽറ്റൻസി സർവീസാണ്. ഇതിന് വ്യക്തത കൊടുക്കാൻ വീണക്ക് കഴിഞ്ഞില്ല. അതാതു കാലത്തുള്ള കമ്പിനി ജീവനക്കാർക്ക് മാത്രമേ വ്യക്തമായി അറിയു എന്ന് വീണ പറഞ്ഞതായാണ് വിവരം. 

      വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കുമെന്നാണ് അറിയുന്നത്. സി എം ആർ എൽ ഉടമ എസ് എൻ ശശീധരൻ കാർത്ത, ഭാര്യ ജയ എസ് കർത്ത, മക്കൾ ഷിബി എസ് കർത്ത, ശരൺ എസ് കർത്ത എന്നിവരെ ഇ ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എല്ലാവരുടേയും മൊഴികളിൽ പൊരുത്തകേടുകൾ ഉള്ളതായി അറിയുന്നു. ഇനി വീണ്ടും ഇവരേയും ചോദ്യം ചെയ്തേക്കും.

NDR news
18 Jun 2026 10:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.