പി എം ശ്രി ഉപാധികളോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.
എൽ ഡി എഫ് സർക്കാർ ഒപ്പ് വെച്ച പി എം ശ്രി പദ്ധതിയിൽ നിന്നും പിൻമാറുക എളുപ്പമല്ല.
എൽ ഡി എഫ് ഒപ്പുവെച്ച സ്കൂൾ വിദ്യാഭ്യാസ മേഖയിലെ വിവാദ പദ്ധതി പി എം ശ്രി ഉപാധികളോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്റെ നയപരമായ നിലപാടുകൾ കേന്ദ്രത്തെ അറിയിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. പൊതു വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു, എന്നിവരുണ്ട്. പാഠ്യപദ്ധതിയിൽ ഇടപെടാൻ അനുവദിക്കില്ലെന്നും പദ്ധതിക്കുള്ള സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാനത്തിനു പൂർണ്ണ സ്വാതത്ര്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വർഗീയ അജണ്ട അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ബി ജെ പി ഇതര സർക്കാരുകളുമായി ചർച്ച നടത്തുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് കേന്ദ്രം തരുന്ന പണം സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണന്ന് മുഖ്യമന്ത്രി പറഞ്ഞു.

