വിദഗ്ധർക്ക് നെറ്റ് യോഗ്യതയില്ലെങ്കിലും കോളേജുകളിൽ ക്ലാസ്സ് എടുക്കാം.
മാധ്യമ , വ്യവസായിക മേഖലയിലെ വിദഗ്ധർക്ക് കോളേജുകളിൽ ക്ലാസ്സ് എടുക്കാമെന്ന് യു ജി സി.
മാധ്യമപ്രവർത്തകർ, സോഷ്യൽ സയൻസ് വിദഗ്ധർ, വ്യവസായമേഖലയിലെ പ്രൊഫഷണലുകൾ എന്നിവർക്ക് നെറ്റ് യോഗ്യത ഇല്ലെങ്കിലും അധ്യാപന അവസരം നൽകുന്നതാണ് ഉത്തരവ്.കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും തെളിയിക്കപ്പെട്ട വൈദഗ്ധ്യവുമുള്ള വ്യക്തികൾ ഇതിനു യോഗ്യരാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള യു.ജി.സി. ഇൻസ്റ്റിറ്റ്യൂഷണൽ ഡിവലപ്മെന്റ് പ്ലാൻ പ്രകാരമാണിത്.
ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്തുക, വ്യവസായമേഖലകളിലെയും പ്രൊഫഷണൽ രംഗത്തെയും വിദഗ്ധരെ അധ്യാപനത്തിൽ പങ്കാളികളാക്കുക എന്നിവയാണ് ലക്ഷ്യം. വിദ്യാർഥികൾക്ക് പുസ്തകവിജ്ഞാനത്തിനപ്പുറം പ്രായോഗികപരിശീലനവും തൊഴിലധിഷ്ഠിത നൈപുണ്യവും ലഭ്യമാക്കാനും സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇതുവഴി കഴിയുമെന്ന് യു.ജി.സി. ലക്ഷ്യമിടുന്നു

