headerlogo
breaking

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ വികസിപ്പിക്കും

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.

 കേരളത്തിലെ നാല് ക്ഷേത്രങ്ങൾ വികസിപ്പിക്കും
avatar image

NDR news

19 Jun 2026 02:51 PM

      തിരുവനന്തപുരം: കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിച്ച് ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളാണ് വികസിപ്പിക്കുന്നത്. ഈ ക്ഷേത്രങ്ങൾ കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളാണ്. ക്ഷേത്രങ്ങളോട് ചേർന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വംബോർഡിന് പ്രതിവർഷം നൽകേണ്ട ആന്വിറ്റി വിഹിതം നൽകുന്നതിന് അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തി. മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ അധികാരങ്ങൾ നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതര ദേവസ്വം ബോർഡുകളെ പോലെ മലബാർ ദേവസ്വം ബോർഡിനും ചട്ടങ്ങൾ നിർമ്മിക്കും.

        തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കും. മുസരീസ് ടൂറിസം പദ്ധതി വിപുലമാക്കും. 325.36 കോടി രൂപ വിനോദസഞ്ചാര മേഖലയ്‌ക്ക് വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

NDR news
19 Jun 2026 02:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.