headerlogo
breaking

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ്

ഇന്ദിര ഗ്യാരന്റി 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ്.

 ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ്
avatar image

NDR news

19 Jun 2026 09:26 PM

      തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. നിയമസഭയിലെ ബജറ്റ് അവതരണത്തിലായിരുന്നു പ്രഖ്യാപനം. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സയാണ് ലഭിക്കുക.

      അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകൾ പല കുടുംബങ്ങളിലും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്‌ടിക്കുന്നത്. ഈ ബാദ്ധ്യതക്ക് ആശ്വാസ മായി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഇത് ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമാണ്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി പത്ത് കോടി രൂപ വകയിരുത്തുന്നു’ – വി ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയർത്തിയ ഇന്ദിരാ ഗ്യാരണ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് വളരെ ആശ്വാസകരമായ പദ്ധതിയായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ കാരുണ്യ പദ്ധതി. ഇതിന്റെ സ്‌മരണകളുടെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേര് നൽകിയിരിക്കുന്നത്.

NDR news
19 Jun 2026 09:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents