headerlogo
breaking

ബഡ്ജറ്റ് ജീവനക്കാർക്ക് ആശ്വാസം

ജീവനകാർക്ക് ഡി എ കൃത്യമായി നല്കും.

 ബഡ്ജറ്റ് ജീവനക്കാർക്ക് ആശ്വാസം
avatar image

NDR news

19 Jun 2026 01:13 PM

        ധനകാര്യമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ ജീവനക്കാർക്ക് താത്കാലിക ആശ്വാസം. ജീവനക്കാരുടെ ഡി എ യും പെൻഷൻകാരുടെ ഡി ആർ ഉം മുടക്കം കൂടാതെ നല്കുമെന്ന് ബഡ്ജറ്റ് പറയുന്നു. ഇന്ന് രാവിലെ ആണ് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ചത്.

       ലീവ് സറണ്ടറിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് സമഗ്രമായി പരിഷ്കരിക്കും. മുൻസർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ അവ്യക്തതയുള്ളതിനാൽ നിലവിലുള്ള എൻ പി എസ് പരിഷ്കരിക്കുമെന്നും ബഡ്ജറ്റിൽ പറയുന്നു. ശമ്പളപരിഷ്കരണം, ഏറെക്കാലത്തെ ഡി എ കുടിശ്ശിക തുടങ്ങിയവയെപ്പറ്റി ഒന്നും തന്നെ ബഡ്ജറ്റിൽ പറഞ്ഞില്ല. ജീവനക്കാർക്ക് വലിയ ആശ്വസം എന്ന് പറയാൻ കഴിയില്ല.

NDR news
19 Jun 2026 01:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.