headerlogo
breaking

ആരോഗ്യവകുപ്പ് ഡയറക്ടറെ നീക്കിയത് സ്‌റ്റേ ചെയ്തു.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീനയെ നീക്കിയ ഉത്തരവ് സ്‌റ്റേ ചെയ്തു.

 ആരോഗ്യവകുപ്പ് ഡയറക്ടറെ നീക്കിയത് സ്‌റ്റേ ചെയ്തു.
avatar image

NDR news

19 Jun 2026 08:36 AM

     ഡോ.കെ ജെ റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണൽ രണ്ട് ആഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സമയത്ത് അവധി എടുത്തതും മൂന്ന് വർഷമായി ഒരേ തസ്തികയിൽ ഇരിക്കുന്നതുമാണ് ഡോ റീനയെ സ്ഥലം മാറ്റാൻ കാരണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഈ കാരണങ്ങൾ വസ്തുതാ വിരുദ്ധമാണന്നാണ് ട്രൈബൂണലിൽ റീന ഉന്നയിച്ചത്.

      ഡയറക്ടർ സ്ഥാനത്ത് 3 വർഷം എന്ന കാലവധി ഇല്ല എന്ന് റീനയുടെ അഭിഭാഷക ബോധിപ്പിച്ചു. വിധിക്കെതിതെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്കും

NDR news
19 Jun 2026 08:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.