നിയമസഭയിൽ വി ഡി സതീശൻ പുതുക്കിയ ബഡ്ജറ്റ് ന്നവതരിപ്പിച്ചു.
2026-27 വർഷത്തെ പുതുക്കിയ ബഡ്ജറ്റ് നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു.
തിരുവനന്തപുരം: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ജനവിധിയോടെയാണ് സർക്കാർ അധികാരത്തിലെത്തിയതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും, കിഫ്ബി പദ്ധതികൾക്കായി ഫണ്ട് കണ്ടെത്തേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നിലുള്ളത് വലിയ സാമ്പത്തിക ബാധ്യതകളാണെന്നും ബജറ്റിൽ ചൂണ്ടിക്കാട്ടി.
ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ കിഫ്ബിക്കെതിരെ വിമർശനവും ഉയർന്നു. കിഫ്ബി സംസ്ഥാനത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.വാർഷിക പദ്ധതി അടങ്കൽ 35,000 കോടി രൂപയാണെങ്കിലും പദ്ധതിചെലവിൽ ആനുപാതിക കുറവ് വരുത്തേണ്ട സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ ബജറ്റിൽ കേന്ദ്രവിഹിതം തെറ്റായി കണക്കാക്കിയതിനെ തുടർന്ന് 20,500 കോടി രൂപയുടെ കുറവ് നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി.
പ്രിയദർശിനി പദ്ധതിയെയും ബജറ്റിൽ പ്രത്യേകം പരാമർശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി നടപ്പാക്കിയെന്നും ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക ക്ഷേമ പദ്ധതികൾ തുടർന്നും ശക്തിപ്പെടുത്തുമെന്ന ഉറപ്പും അദ്ദേഹം നൽകി.

