headerlogo
breaking

ഡോ.ജോസഫ് സ്കറിയയ്ക്ക് സ്ഥിരം നിയമനം നല്കാൻ ഹൈക്കോടതി ഉത്തരവ്.

കാലിക്കറ്റ് സർവ്വകലാശാലയിൽ ഡോ.ജോസഫ് സ്കറിയയെ പ്രഫസറായി നിയമിക്കാൻ ഹൈക്കോടതി ഉത്തരവ്

 ഡോ.ജോസഫ് സ്കറിയയ്ക്ക് സ്ഥിരം നിയമനം നല്കാൻ ഹൈക്കോടതി ഉത്തരവ്.
avatar image

NDR news

20 Jun 2026 02:09 PM

കൊച്ചി.കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് ഡോ. ജോസഫ് സ്‌കറിയയ്ക്ക് സ്ഥിരനിയമനം നല്‍കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കാന്‍ തന്നെ ഒഴിവാക്കി എന്ന് ആരോപണം ഉന്നയിച്ച ജോസഫ് സ്‌കറിയയ്ക്ക് ആണ് കാലിക്കറ്റില്‍ സ്ഥിരനിയമനം ലഭിക്കുന്നതിന് അനുകൂലമായ കോടതി ഉത്തരവ് ഉണ്ടായത്. 2021ല്‍ തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും നിയമനം നല്‍കിയില്ല. നാല് വര്‍ഷത്തിലേറെയായി നിയമനം തടഞ്ഞുവെച്ച കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന് കോടതി ഉത്തരവ് തിരിച്ചടിയായി.

      ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ ആണ് ഉത്തരവിട്ടത്. ഒന്നാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്ക്ക് നിയമന ഉത്തരവ് നല്‍കാതെ സിന്‍ഡിക്കേറ്റ് തീരുമാനം നീട്ടിക്കൊണ്ടുപോയി ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്

NDR news
20 Jun 2026 02:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents