headerlogo
breaking

മുഖ്യമന്ത്രി വി ഡി സതീശൻ അഹങ്കാരിയെന്ന് സുകുമാരൻ നായർ

മുഖ്യമന്ത്രി മന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ

 മുഖ്യമന്ത്രി വി ഡി സതീശൻ അഹങ്കാരിയെന്ന് സുകുമാരൻ നായർ
avatar image

NDR news

20 Jun 2026 03:14 PM

:കോട്ടയം .മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം ഉണ്ടായത്. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശൻ്റെ പഴയകാല പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമർശനം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി അഹങ്കാരിയായ രീതിയിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെന്നാണ് വിമർശനം. നേരത്തേയും, സതീശനെതിരെ സുകുമാരൻ നായർ കടുത്ത പ്രയോ​ഗങ്ങൾ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് ഇന്നത്തെ വിമർശനവും.

    ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു വീണ്ടും എടുത്തില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എൻഎസ്എസിൽ അർഹതയുള്ള ഒരുപാട് പേരുണ്ട്.എല്ലാവർക്കും അവസരം ലഭിക്കണം. കിട്ടാതിരിക്കുന്ന ആളുകൾക്ക് കൊടുക്കേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

NDR news
20 Jun 2026 03:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents