headerlogo
breaking

ആലപ്പുഴയിൽ രണ്ട് മെഡിക്കൽ കോളേജുകൾ വേണ്ട. ജി സുധാകരൻ

ആലപ്പുഴയിൽ ജില്ലയിൽ രണ്ടാമത്തെ മെഡിക്കൽ കോളേജ് തുടങ്ങാനുള്ള തീരുമാനത്തിനെതിരെ ജി സുധാകരൻ

 ആലപ്പുഴയിൽ രണ്ട് മെഡിക്കൽ കോളേജുകൾ വേണ്ട. ജി സുധാകരൻ
avatar image

NDR news

20 Jun 2026 10:44 PM

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജി. സുധാകരൻ എം.എൽ.എ രംഗത്ത്. ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള വണ്ടാനം മെഡിക്കൽ കോളജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്. പുതിയത് തുടങ്ങുന്നതിന് പകരം വണ്ടാനം മെഡിക്കൽ കോളജ് നവീകരിക്കുന്നതിനായി താൻ സമർപ്പിച്ച പ്രൊപ്പോസലുകൾ നടപ്പിലാക്കുകയാണ് വേണ്ടത്.ഹരിപ്പാട് പുതിയ കോളേജ് വരുന്നത് രമേശ് ചെന്നിത്തലയുടെ സ്വാധീനം ഉപയോഗിച്ചാണ്, സുധാകരൻ പറഞ്ഞു.

        കരിമണൽ ഖനനം സ്വകാര്യ മേഖലക്ക് വിട്ടുനൽകാനുള്ള ബജറ്റ് നിർദേശത്തോടും ജി. സുധാകരൻ വിയോജിപ്പ് പ്രകടിപ്പിച്ചു. മുമ്പ് പൊതുമേഖല സ്ഥാപനങ്ങൾക്ക് കരിമണൽ നൽകുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ സഹായിക്കുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

NDR news
20 Jun 2026 10:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents