headerlogo
breaking

പ്രട്രോളിങ്ങിനിടെ കാറിടിച്ചു. രണ്ട് പോലീസുകാരുടെ കാലുകൾ മുറിച്ചു.

പടന്നക്കാട് ദേശീയ പാതയിൽ പട്രോളിങ്ങിനിടെയാണ് അപകടം സംഭവിച്ചത്

 പ്രട്രോളിങ്ങിനിടെ കാറിടിച്ചു. രണ്ട് പോലീസുകാരുടെ കാലുകൾ മുറിച്ചു.
avatar image

NDR news

21 Jun 2026 08:17 AM

ഹൈവേ പടോളിങ്ങിനിടെ റോഡരികിൽ നിന്നിരുന്ന രണ്ടു പോലിസുകാരെ നിയന്ത്രണം വിട്ട കാറാണ് ഇടിച്ചത്. ഹോസ്പിറ്റലിൽ എത്തിച്ച ഇവരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്നു.

സിവിൽ പോലീസ് ഓഫീസർമാരായ പിലിക്കോട് സ്വദേശി കെ എം സൂരജ് (36) , ചിറ്റാരിക്കൽ കുന്നും കൈയിലെ അലോഷ്യസ് മാത്യു (37) എന്നിവർക്കാണ് അപകടം പറ്റിയത്. സൂരജിന്റെ കാൽ മുട്ടിനു താഴെ വെച്ചും അലോഷ്യസിന്റെ കാൽപാതവുമാണ് മുറിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ദേശീയ പാതയിൽ പടന്നക്കാട്ടാണ് അപകടം. ശ്വാസംമുട്ടലുള്ള ഒരു രോഗിയുമായി പോകുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന പോലിസുകാരെ ഇടിച്ചത്.കാറിനും പോലീസ് ജീപ്പിനും ഇടയിൽ ഇവർ പെടുകയായിരുന്നു. മംഗളുരുവിലെ ആശുപത്രിയിൽ വെച്ചാണ് കാല് മുറിച്ച് മാറ്റിയത്. കാറ് ഓടിച്ചയാൾക്കെതിരെ പോലീസ് കേസ് എടുത്തു.

NDR news
21 Jun 2026 08:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents