ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
ഇസ്രേയൽ ആക്രമണത്തിൽ ലബനിൽ 20 പേർ മരിച്ചതിനെ തുടന്നാണ് ഹോർമൂസ് അടച്ചത്
യുഎസ് -ഇറാൻ വെടിനിർത്തൽ കരാറിനെ തുടർന്നാണ് ഹോർമൂസ് കടലിടുക്ക് തുറന്നത്. കപ്പൽ ഗതാഗതം തുടങ്ങിയെങ്കിലും വീണ്ടും അടച്ചുവെന്ന് ഇറാൻ സൈന്യം. ലബനിൽ ഇസ്രേയൽ വ്യോമാക്രമണത്തിൽ 20 പേർ മരിച്ചതിനെ തുടർന്നാണിത്. വെടിനിർത്തൽ സംബന്ധിച്ച് സ്വിറ്റ്സർലൻഡിൽ നടക്കാനിരിക്കുന്ന തുടർചർച്ചകൾക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് പുതിയ സംഭവം. ചർച്ചയിൽ ഖത്തറും പാക്കിസ്ഥാനും മധ്യസ്ഥരായി പങ്കെടുക്കുന്നുണ്ട്.

