headerlogo
breaking

നീറ്റ് പുനപരീക്ഷ, യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി.

ഞായർ 2 മണിക്ക് നടക്കുന്ന നീറ്റ് പരീക്ഷാർത്ഥികളുടെ യാത്ര തടസ്സപ്പെടാതിരിക്കാൻ പ്രധാനമന്ത്രി തന്റെ യാത്ര വൈകിപ്പിച്ചു.

 നീറ്റ് പുനപരീക്ഷ, യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി.
avatar image

NDR news

22 Jun 2026 12:16 AM

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ ഇന്നലെ രണ്ട് മണിക്കെ തുടങ്ങാനിരിക്കെ ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള യാത്ര 45 മിനുട്ട് വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1.15-നാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തിയത്. നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ രണ്ട് മണിക്ക് ശേഷമാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടത്.

      പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കേണ്ടതാണ്. എന്നാൽ, ഇന്നലെ  രണ്ട് മണിക്ക് പരീക്ഷ ആരംഭിക്കുന്നതിനാൽ ഗതാഗതക്രമീകരണം വിദ്യാർഥികളെ പ്രയാസത്തിലാക്കുമെന്നതിനാൽ, ഇതൊഴിവാക്കാനാണ് പ്രധാനമന്ത്രി തന്റെ യാത്ര വൈകിപ്പിച്ചത്. ഡൽഹിയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലേക്ക് വിദ്യാർഥികൾ യാത്രചെയ്യുന്ന നിർണായക സമയമായതിനാലാണ് യാത്ര വൈകിപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിട്ടുണ്ട്. നൂറോളം നീറ്റ് പരീക്ഷാകേന്ദ്രങ്ങളാണ് ഡൽഹിയിൽ മാത്രമുള്ളത്.

NDR news
22 Jun 2026 12:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents