headerlogo
breaking

പ്രീയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലേക്ക്.

കെ എസ് ആർ ടി സി പ്രീയദർശിനി സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ

 പ്രീയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലേക്ക്.
avatar image

NDR news

21 Jun 2026 01:38 PM

പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ബസ് സർവിസുകൾ നിർത്തി. തൃശൂർ ഡി.സി.സി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെ ഉടമസ്ഥതയിലുള്ള നാലു ബസ് സർവിസുകളാണ് നിർത്തിവെച്ചത്. യു.ഡി.എഫ് സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ പ്രിയദർശിനി സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിർത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദ് അടക്കമുള്ള ബസുടമകളുടെ ആവശ്യം

ബഡ്ജറ്റിൽ പറഞ്ഞ 50 ശതമാനം നികുതിയിളവ് ലഭിച്ചതുകൊണ്ടുമാത്രം കേരളത്തിൽ സ്വകാര്യ ബസ് മേഖലക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. പല റൂട്ടുകളിലും സ്വകാര്യ ബസുടമകൾ സർവിസ് നിർത്തിവെക്കുകയാണ്. സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകളിൽ പഴയ പോലെ കയറാത്തതിനാൽ വരുമാനം വളരെ കുറഞ്ഞു.

വരുമാന നഷ്ടം മൂലം തൊഴിലാളികൾക്ക് കൂലി നൽകാൻ പറ്റാത്ത അവസ്ഥയാണ്. ദീർഘദൂരത്തേക്കുള്ള കുടുംബ യാത്രക്കാരെ സ്വകാര്യ ബസുകൾക്ക് കിട്ടാത്ത അവസ്ഥയിലാണ്. കലക്ഷൻ കുറഞ്ഞതുമൂലം ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും കണ്ടെത്താൻ കഴിയാത്ത നിലയിൽ ബസ് സർവിസുകൾ നിർത്തലാകേണ്ട സ്ഥിതിയിലേക്ക് എത്തുമെന്ന് അവർ പറയുന്നു. ഇത് പരിഹരിക്കാൻ വേണ്ട ബസുകൾ കെ എസ് ആർ ടി സി ക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ഇല്ലായെന്ന് അവർ പറഞ്ഞു

NDR news
21 Jun 2026 01:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents