അമ്മ യിൽ ശ്വേതക്കെതിരെ അവിശ്വാസത്തിന് ശ്രമം
അവിശ്വാസ പ്രമേയ നീക്കം താര സംഘടനയായ "അമ്മ " യുടെ പ്രസിഡന്റ് ശ്വേത മേനോൻ രാജിക്കൊരുങ്ങി.
കൊച്ചി.താരസംഘടന അമ്മ യുടെ ജനറല്‍ബോഡി യോഗം ചേരാനിരിക്കെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയവുമായി അംഗങ്ങള്‍. ഇതിനെ തുടർന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ രാജി പ്രഖ്യാപനവുമായി രംഗത്ത്. ശ്വേതയെ അനുനയിപ്പിക്കാന്‍ സംഘടനയുടെ ശ്രമം തുടരുന്നു. സമീപകാല വിവാദങ്ങളിൽ നേതൃത്വം താരസംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന് സൂചിപ്പിച്ചാണ് അവിശ്വാസപ്രമേയം. തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും നേതൃത്വം ഒഴിയണമെന്നുമാണ് അവിശ്വാസപ്രമേയത്തിൽ പറയുന്നത്.
ദൈനംദിന കാര്യനിർവ്വഹണത്തിലും അംഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിലും നിലവിലെ ഭരണസമിതി പരാജയപ്പെട്ടുവെന്നും വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും പ്രമേയത്തിൽ ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണസമിതിയിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായി വ്യക്തമാക്കി അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്

