ഈ മാസത്തെ ക്ഷേമപെൻഷൻ ജൂൺ 24 മുതൽ
ക്ഷേമ പെൻഷൻ ഉടൻ 3000 രൂപയാക്കി ഉയർത്തും,അനർഹരെ ഒഴിവാക്കും. വി ഡി സതീശൻ
തിരുവനന്തപുരം: യു ഡി എഫ് തിരഞ്ഞെടുപ്പ് വാഗ്ദാനമായ ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ജൂൺ 24 മുതൽ ആരംഭിക്കുമെന്നും പെൻഷൻ മുടങ്ങാതെ നൽകാനാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം മുൻ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനങ്ങളെപ്പോലെ വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്ഷേമപെൻഷൻ ലഭിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീട്ടിൽ എയർ കണ്ടീഷണർ ഉള്ളതിന്റെ പേരിൽ പെൻഷൻ നിഷേധിക്കപ്പെടുന്നതടക്കമുള്ള പരാതികൾ സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണ്. അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കാനും അനർഹരെ ഒഴിവാക്കാനും നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

