headerlogo
breaking

പൂക്കാട് ഹോട്ടലിൽ തീപിടുത്തം

പൂക്കാട് ടൗണിൽ ചേമഞ്ചേരി സഹകരണ ബാങ്കിന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം

 പൂക്കാട് ഹോട്ടലിൽ തീപിടുത്തം
avatar image

NDR news

25 Jun 2026 08:08 PM

പൂക്കാട് : പൂക്കാട് ടൗണിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തം സമയോചിതമായ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന് മുൻവശത്തുള്ള ജി.കെ. കിച്ചണിലാണ് വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടടുത്ത് തീപിടിത്തമുണ്ടായത്.ഹോട്ടലിലെ ഗ്യാസ് ലീക്കിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തെ ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് ഉടൻ തന്നെ തീയണയ്ക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി.

         വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പ് തന്നെ നാട്ടുകാരും സമീപ വ്യാപാരികളും ചേർന്ന് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് നേരിയ ആശങ്ക പരന്നെങ്കിലും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമായത്

NDR news
25 Jun 2026 08:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents