headerlogo
breaking

തിരുവനന്തപുരം കോർപറേഷൻ മേയർക്കെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം

തിരുവനന്തപുരം കോർപറേഷൻ മേയർക്കെതിരെ അവിശ്വാസ പ്രമേയത്തിനു യു ഡി എഫ് നീക്കം

 തിരുവനന്തപുരം കോർപറേഷൻ മേയർക്കെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം
avatar image

NDR news

26 Jun 2026 06:07 PM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു ഡി എഫ് ഒരുങ്ങുന്നു. ഭരണസ്തംഭനംചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത്. ഇതിൽ എൽ ഡി എഫ് നിലപാട് നിർണായകമാകും. ഈ മാസം 29ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് മന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത്. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെ 51 അംഗങ്ങൾ ആണ് ബി.ജെപിക്കുള്ളത്. എൽ ഡി എഫിന് 29 ഉം യു ഡി എഫിന് 20 അംഗങ്ങളുമാണ് ഉള്ളത്.ഒരു സ്വതന്ത്രൻ കോൺഗ്രസ് വിമതനായി ജയിച്ചതാണ്. അവിശ്വാസം കൊണ്ടു വരുമ്പോൾ എൽ ഡി എഫ് നിലപാട് നിർണായകമാവും.

NDR news
26 Jun 2026 06:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents