റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറാൻ അവസരം
റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറാൻ ജൂലൈ 17 മുമ്പ് അപേക്ഷിക്കുക.
കോഴിക്കോട്: റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോൾ അപേക്ഷിക്കാം..അവസാന തീയതി 2026 ജൂലൈ 17. ഒഴിവാക്കാൽ മാനദണ്ഡങ്ങളിൽ ഉൾപെടാത്ത നീല, വെള്ള റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് ( പിങ്ക് കാർഡ്) മാറ്റുന്നതിനായി അക്ഷയ വഴി അപേക്ഷ സമരിപ്പിക്കാവുന്നതാണ്
ആവശ്യമായ രേഖകൾ
ആശ്രയ വിഭാഗം – ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം.
ഗുരുതര / മാരക രോഗങ്ങൾ (ഡയാലിസിസ് ഉൾപ്പെടെ) – ചികിത്സാ രേഖകളുടെ പകർപ്പുകൾ.
പട്ടികജാതി / പട്ടികവർഗ്ഗം – തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്
വിധവ ഗൃഹനാഥ ആയാൽ -വില്ലേജ് ഓഫീസർ നൽകുന്ന Non-Remarriage Certificate.
വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത കുടുംബങ്ങൾ – വില്ലേജ് ഓഫീസറിൽ നിന്നുള്ള ഭൂരഹിത / ഭവനരഹിത സർട്ടിഫിക്കറ്റ്.
BPL പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ ഗ്രാമ / ബ്ലോക്ക് പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം.
ഏതെങ്കിലും ഭവന പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടുണ്ടെങ്കിൽ – വീട് അനുവദിച്ച ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം
ഒഴിവാക്കാൽ മാനദന്ധങ്ങൾ
1000 സ്‌ക്വർ ഫീറ്റൽ കൂടുതൽ വീട് ഉള്ളവർ
കുടുംബത്തിലെ അംഗങ്ങളുടെ ആകെ മാസ വരുമാനം ( വിദേശത്ത് ജോലി ഉള്ളവർ ഉൾപ്പെടെ ) 25000 രൂപയിൽ കൂടുതൽ ഉള്ളവർ
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ ( പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ബാധകമല്ല )
സർക്കാർ / അർദ്ധസർക്കാർ /സ്വയം ഭരണ സ്ഥാപനങ്ങൾ / സഹകരണ സ്ഥാപനങ്ങൾ / സർവിസ് പെൻഷണർ
ആദയ നികുതി കൊടുക്കുന്നവർ
നാല് ചക്ര വാഹനം സ്വന്തമായി ഉള്ളവർ ( സ്വയം ഓട്ടിക്കുന്ന ടാക്സി ഒഴികെ )
മേൽ വിഭാഗത്തിൽ ഒഴികെ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

