headerlogo
breaking

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

 സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
avatar image

NDR news

29 Jun 2026 12:27 PM

തിരുവനന്തപുരം: സസ്ഥാനത്ത് ഇന്ന്   ശക്തമായ മഴയ്ക്ക്സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടി ഇന്ന് ഓറഞ്ച് അലേർട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലേർട് നിലവിലുണ്ട്. വരും ദിവസങ്ങളിൽ മധ്യ, വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം.

         നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.

NDR news
29 Jun 2026 12:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents