headerlogo
breaking

വേഗത കുറഞ്ഞ ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നു.

250 വാട്സിൽ കുറവും 25 കിലോമീറ്ററിൽ താഴെ വേഗതയുമുള്ള ഇലക് ട്രിക് വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി സി പി ജോൺ.

 വേഗത കുറഞ്ഞ ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നു.
avatar image

NDR news

29 Jun 2026 07:45 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് സർക്കാർ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. നിയമസഭയിൽ തോമസ് ഉണ്ണിയാടന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

        നിലവിൽ 250 വാട്ട്സിൽ താഴെ ശേഷിയും മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ വേഗതയുമുള്ള വാഹനങ്ങളെ 'നോൺ മോട്ടോർ വെഹിക്കിൾ' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഇത്തരം വാഹനങ്ങൾക്ക് നിലവിൽ രജിസ്ട്രേഷനോ ഹെൽമെറ്റോ ആവശ്യമില്ല. എന്നാൽ, ഇവ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ ആലോചനയിലേക്ക് കടക്കുന്നത്.

         രജിസ്ട്രേഷനും ഹെൽമെറ്റും ആവശ്യമില്ലാത്ത ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസും ബാധകമല്ല. ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാനങ്ങൾക്ക് ലഭ്യമായ ചട്ടനിർമാണ അധികാരം ഉപയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി

NDR news
29 Jun 2026 07:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents