ജൂലൈ 1 മുതൽ പാസ്പോർട്ടിനുള്ള അപേക്ഷ ഫീസ് കൂടുന്നതാണ്.
സാധാരണ അപേക്ഷകർക്കും തത്ക്കാൽ അപേക്ഷകർക്കും ജൂലൈ ഒന്നു മുതൽ പാസ്പോർട്ട് ഫീസ് വർദ്ധിക്കുന്നതാണ്.
കോഴിക്കോട്: ഇന്നും നാളെയും കൂടി മാത്രമേ നിലവിലുള്ള ഫീസിൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. നിലവിൽ സാധരണ അപേക്ഷയ്ക്ക് 1500 രൂപയും തൽക്കാൽ അപക്ഷയ്ക്ക് 3500 രൂപയുമാണ് ഫീസ്. ഇത് ജൂലൈ ഒന്നുമുതൽ യഥാക്രമം 2500, 5000 രൂപയുമായി വർദ്ധിക്കുന്നതാണ്.
അപ്രതീക്ഷിതമായി വിദേശയാത്ര നടത്തേണ്ടി വരികയും പാസ്പോര്‍ട്ട് കൈവശം ഇല്ലാതിരിക്കുകയും ചെയ്താല്‍ വിഷമിക്കേണ്ട കാര്യമില്ല. ഇന്ത്യാ ഗവണ്‍മെന്റിന്റെ തത്കാല്‍ പാസ്പോര്‍ട്ട് പദ്ധതി സാധാരണ പ്രക്രിയയേക്കാള്‍ വളരെ വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ നല്‍കുന്ന അപേക്ഷയും രേഖകളും ശരിയായ രീതിയിലാണെങ്കില്‍ മിക്കവാറും 1 മുതല്‍ 3 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ടുകള്‍ ലഭിക്കും. എങ്കിലും പാസ്‌പോര്‍ട്ട് ലഭ്യമാകാനുള്ള പ്രോസസ്സിംഗ് സമയം നിങ്ങളുടെ രേഖകളെയും പ്രക്രിയയെയും ആശ്രയിച്ചാണിരിക്കുന്നത്

