മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കും
വി ടി സൂരജ് എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞതാണ് പ്ലസ് വൺ സീറ്റ് വർദ്ധനവ്.
തിരുവനന്തപുരം: മലബാർ ജില്ലകളിൽ, പ്രത്യേകിച്ച് നമ്മുടെ കോഴിക്കോട് ജില്ലയിൽ വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ചോദ്യം ഉന്നയിക്കുകയുണ്ടായി.
കഴിഞ്ഞ കാലങ്ങളിലൊക്കെയും മലബാർ മേഖലയിലെ ഉപരിപഠന രംഗത്ത് വലിയ സീറ്റ് പ്രതിസന്ധിയാണ് അനുഭവപ്പെട്ടിട്ടുള്ളത്. എല്ലാ വിഷയങ്ങളിലും മികച്ച വിജയം (Full A+) ലഭിച്ച മിടുക്കരായ കുട്ടികൾക്ക് പോലും ഉപരിപഠനത്തിന് കൃത്യസമയത്ത് സീറ്റ് ലഭിക്കാതെ ആശങ്കയിലായ അവസ്ഥയുണ്ടായിരുന്നു. ഈ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രയാസങ്ങൾ നേരിട്ട് ബോധ്യപ്പെട്ട ആളെന്ന നിലയിൽ ഈ വിഷയം അതീവ ഗൗരവത്തോടെയാണ് നമ്മൾ കണ്ടത്.
വിദ്യാർത്ഥി സമൂഹം അനുഭവിച്ച ഈ വലിയ പ്രതിസന്ധിയും ആശങ്കകളും പൂർണ്ണമായ ഉത്തരവാദിത്തത്തോടെ ബഹുമാന്യനായ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ നേരത്തെ തന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, നിയമസഭയിലെ നമ്മുടെ ചോദ്യത്തിന് ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടി മലബാർ ജില്ലകളിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വലിയ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ്. വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ രീതിയിൽ സീറ്റ് പ്രതിസന്ധിക്ക് കൃത്യമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും, അവർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ജനപ്രതിനിധി എന്ന നിലയിലുള്ള കൃത്യമായ ഇടപെടലുകൾ തുടർന്നുമുണ്ടാവുമെന്ന് സൂരജ് പറഞ്ഞു.

