headerlogo
breaking

കോഴിക്കോട് ജില്ലയിലും സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു.

പ്രീയദർശിനി സൗജന്യ യാത്രയെ തുടർന്ന് നഷ്ടത്തിലായ സ്വകാര്യ ബസ് മേഖല സ്തംഭനത്തിലേക്ക്.

 കോഴിക്കോട് ജില്ലയിലും സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു.
avatar image

NDR news

30 Jun 2026 09:24 AM

കോഴിക്കോട്: ഇനിയുംനഷ്ടംസഹിക്കാനാകില്ല കോഴിക്കോട്ട് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കുന്നു. കെ എസ് ആർ ടി സിയിലെ സ്ത്രീകളുടെ പ്രീയ ദർശിനി സൗജന്യ യാത്രയും ഡീസലിന്റെവിലവർധനയും കാരണം സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ ജൂലൈ മാസം മുതൽ ജില്ലയിലെ സ്വകാര്യ ബസുകൾ നിർത്തിയിടാൻ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

     ദിവസം ഒരു ബസിന് 4000 ത്തോളം രൂപ നഷ്ടം സംഭവിക്കുന്നു. ദിനംപ്രതി കടം വാങ്ങി തൊഴിലാളികളുടെ കൂലി കൊടുത്താണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കോഴിക്കോട് -കുറ്റ്യാടി കോഴിക്കോട് - കുന്നമംഗലം, താമരശ്ശേരി,മുക്കം മാവൂർ, വടകര, കൊയിലാണ്ടി, റൂട്ടുകളിലും ദിനംപ്രതി നഷ്ടത്തിലാണ് ബസുകൾ സർവീസ് നടത്തുന്നത്.മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി

NDR news
30 Jun 2026 09:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents