headerlogo
breaking

എൽ നിനോ പ്രതിഭാസം ജൂലൈ മാസത്തിലും മഴ കുറയും

പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ജൂലൈ മാസത്തിൽ ഇന്ത്യയിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

 എൽ നിനോ പ്രതിഭാസം ജൂലൈ മാസത്തിലും മഴ കുറയും
avatar image

NDR news

01 Jul 2026 09:13 AM

ന്യൂഡൽഹി: പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം കാരണം ജൂലൈ മാസത്തിൽ ഇന്ത്യയിൽ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ ജൂൺ മാസത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചില്ല. ജൂൺ മാസത്തെ മഴയിൽ 39% കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ കാർഷിക മേഖലയെയും സമ്പദ്വ്യവസ്ഥയെയും ഈ മഴക്കുറവ് കാര്യമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടയിലാണ് ജൂലായിലും മഴ കുറയുമെന്ന മുന്നറിയിപ്പ്.

        ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ കുറയാൻ സാധ്യതയുണ്ടെങ്കിലും, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ-കിഴക്കൻ ഇന്ത്യയിലും സാധാരണ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. വടക്കുകിഴക്കൻ ഇന്ത്യയിൽ രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

        മഴയുടെ കുറവ് കാരണം ഖാരിഫ് കൃഷിയിറക്കുന്നത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23% കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. നെല്ല്, പയറുവർഗ്ഗങ്ങൾ, സോയാബീൻ, പരുത്തി എന്നിവയുടെ കൃഷിയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

NDR news
01 Jul 2026 09:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents