കെ എസ് ആർ ടി സി യ്ക്ക് 100 കോടി അനുവദിച്ച് സർക്കാർ
കെ എസ് ആർ ടി സി ജീവനക്കാർക്ക് ഏറെ കാലത്തിനു ശേഷം മാസാവസാനം ശബളം ലഭിച്ചു.
തിരുവനന്തപുരം: പ്രീയദർശിനി പദ്ധതി നടപ്പാക്കിയതുവഴി വരുമാന പ്രതിസന്ധി നേരിടുന്ന കെ എസ് ആർ ടി സി യ്ക്ക് തുണയായി സർക്കാർ. ജീവനക്കാർക്ക് ഏറെ കാലത്തിന് ശേഷം മാസത്തിലെ അവസാന ദിവസം തന്നെ ശമ്പളം വിതരണം ചെയ്തു. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകാൻ ഈ മാസം സർക്കാർ 100 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് അനുവദിച്ചത്. സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയത് വഴി കെ എസ് ആർ ടി സിക്ക് പ്രതിമാസം 55 കോടി രൂപയോളം വരുമാന നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര സാമ്പത്തിക സഹായവും കൃത്യസമയത്തുള്ള ശമ്പള വിതരണവും നടന്നിരിക്കുന്നത്.

