headerlogo
breaking

നയാര പെട്രോളിനും ഡീസലിനും വില കുറച്ചു.

നയാര പമ്പുകളിൽ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു

 നയാര പെട്രോളിനും ഡീസലിനും വില കുറച്ചു.
avatar image

NDR news

01 Jul 2026 11:50 AM

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടർന്ന് രാജ്യത്തെ സ്വകാര്യ ഇന്ധന വില്പന കമ്പിനിയായ നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവു വന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ വന്ന കുറവാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയത്. നയാര എനർജിയുടെ രാജ്യമെമ്പാടുമുള്ള 7,000-ത്തിലധികം ഇന്ധന സ്റ്റേഷനുകളിൽ ഇതിനകം പുതുക്കിയ വില പ്രാബല്യത്തിൽ വന്നിട്ടുണ്ട്. യുദ്ധസാഹചര്യങ്ങളെത്തുടർന്ന് അടഞ്ഞുകിടന്നിരുന്ന പ്രധാനപ്പെട്ട സമുദ്രപാതകൾ തുറന്നതോടെ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത വീണ്ടും സാധാരണ നിലയിലായിട്ടുണ്ട്.  

       അതേസമയം പൊതുമേഖലാ ഇന്ധന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയവ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.

NDR news
01 Jul 2026 11:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents