headerlogo
breaking

ജൂലൈ 1 മുതൽ നിലവിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക

ജൂലൈ 1 മുതൽ രാജ്യത്ത് നിലവിൽ വന്ന നമ്മൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ

 ജൂലൈ 1 മുതൽ നിലവിൽ വന്ന  മാറ്റങ്ങൾ ശ്രദ്ധിക്കുക
avatar image

NDR news

01 Jul 2026 10:01 AM

കോഴിക്കോ : ജൂലൈ 1 മുതൽ രാജ്യത്ത് നിലവിൽ വന്ന നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ ഇവയാണ്.

   പാസ്പോർട്ട് അപേക്ഷ ഫിസ് 2500 രൂപയാക്കി. തൽക്കാൽ അപേക്ഷകൾക്ക് 5000 രൂപയാണ് ഫീസ്. വിദേശത്തു നിന്നും അപേക്ഷിക്കുകയാണെങ്കിൽ ഫീസ് യഥാക്രമം 11798 രൂപയും 23591 രൂപയും ആണ്. പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ഫീസ് 750 രൂപയായി ഉയർത്തി.

    തൊഴിലുറപ്പ് പദ്ധതിക്കു പകരമായി വിബിജി റാം ജി പദ്ധതി നിലവിൽ വന്നു. ഈ പദ്ധതി കുറഞ്ഞത് 125 തൊഴിൽ ദിനങ്ങൾ ഉണ്ടാവും കേരളത്തിൽ ദിവസ വേതനം 401 രൂപ ആയിരിക്കും. സ്വാകാര്യ ഭൂമിയിലെ കൃഷി പണികൾ ഈ പദ്ധതിയിൽ വരില്ല.

     ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ ഇന്ന് മുതൽ സൗജന്യമായി മാറ്റാവുന്നതാണ്. "ആധാർ " ആപ്പിലൂടെ ഇത് സാധ്യമാകും.

     ഇന്ന് മുതൽ ബാങ്കിംഗ് ഓംബുഡ്സ്മാന് 30 ലക്ഷം വരെ പിഴ വിധിക്കാൻ അധികാരമുണ്ട്. കൂടാതെ ഉപഭോക്താവിനുണ്ടാവുന്ന മാനസിക പ്രയാസത്തിനും സമയനഷ്ടത്തിനും 3 ലക്ഷം വരെ പിഴ വിധിക്കാവുന്നതാണ്

     ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ കുറഞ്ഞ പിഴ 500 രൂപ ആയിരിക്കും. പരമാവധി 6 മാസം തടവോ 1000 രൂപ പിഴയോ ആയിരിക്കും

       ആദായ നികുതി റിട്ടേൺ കൊടുക്കാനുള്ള അവസാന തീയതി ശമ്പള വരുമാനക്കാർക്ക് ജൂലൈ 31 എന്നതിൽ മാറ്റമില്ല. മറ്റു വിഭാഗങ്ങൾക്ക് ഓഗസ്റ്റ് 31 ഉം ഒക്ടോബർ 30 ആയി മാറ്റിയിട്ടുണ്ട്.

NDR news
01 Jul 2026 10:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents