headerlogo
breaking

രണ്ട് വിദ്യാർത്ഥികളുടെ പുതിയ മാർക്ക് ചേർത്ത് കീം റാങ്ക് പട്ടിക പരിഷ്കരിക്കാൻ ഹൈക്കോടതി

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ പുനർ മൂല്യനിർണ്ണയത്തിലൂടെ കൂടുതൽ മാർക്ക് കിട്ടിയ രണ്ട് കുട്ടികളുടെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം

 രണ്ട് വിദ്യാർത്ഥികളുടെ പുതിയ മാർക്ക് ചേർത്ത് കീം റാങ്ക് പട്ടിക പരിഷ്കരിക്കാൻ ഹൈക്കോടതി
avatar image

NDR news

02 Jul 2026 11:34 AM

കൊച്ചി : സി ബി എ​സ്ഇ  പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം വൈ​കി​യ​തി​നാ​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ കീം ​പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​നാ​കാ​തെ പോ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​തി​യ മാ​ർ​ക്ക്​ ചേ​ർ​ത്ത്​ കീം ​റാ​ങ്ക്​ പ​ട്ടി​ക പു​തു​ക്കാ​ൻ പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഹൈ​കോ​ട​തിയുടെ നി​ർ​ദേ​ശം. പി ശ്രീ​ഹ​രി, മെ​ൽ​വി​ൻ എ​ൽ​ദോ ബൈ​ജു എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​​ടെ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പു​തി​യ റാ​ങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​വ​ർ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കേ​ണ്ട​തെ​ന്നും കോ​ട​തി നിർദേശിച്ചു.

      സി ബി എ​സ് ഇ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പി​ഴ​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ ന​ൽ​കു​ക​യും ശ്രീ​ഹ​രി​ക്ക് എ​ട്ടും മെ​ൽ​വി​ന് ഒ​മ്പ​തും മാ​ർ​ക്ക് അ​ധി​ക​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്ത​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. രണ്ട് പേരുടെയും പുനർ മൂല്യനിർണ്ണയ ഫ​ലം വൈ​കി​യാ​ണ്​ വ​ന്ന​ത്. അ​തി​നാ​ൽ പോ​ർ​ട്ട​ലി​ൽ കൂ​ടി​യ മാ​ർ​ക്ക്​ ചേ​ർ​ക്കാ​നാ​യി​ല്ലെ​ന്ന്​ കാ​ട്ടി​യാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പക്ഷെ പ്രവേശന പട്ടിക ജൂൺ 27 ന് പ്രസിദ്ധീകരിച്ചു.സാ​ധാ​ര​ണ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കെ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​പ്പെ​ട്ട​വ​രു​ടെ സ്ഥാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ളാ​ൽ ഇ​ട​പെ​ടാ​ൻ പ​രി​മി​തി​യു​ണ്ടെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഈ ​വ​ർ​ഷം സി ബി എ​സ് ഇ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ സാ​ങ്കേ​തി​ക പി​ഴ​വു​ക​ളും ഫ​ലം വൈ​ക​ലു​മു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് ഇ​രു​വ​ർ​ക്കും അ​നു​കൂ​ല നി​ല​പാ​ട്​ എ​ടു​ക്കു​ന്ന​തെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

      ഹ​ര​ജി​ക്കാ​ർ​ക്ക് പു​തു​ക്കി​യ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ കീം ​പോ​ർ​ട്ട​ൽ തു​റ​ന്ന് ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു

NDR news
02 Jul 2026 11:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents