ട്രാഫിക് എ ഐ ക്യാമറകൾ പ്രവർത്തന രഹിതമായി.
മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകൾ പ്രവർത്തന രഹിതമായി.
തിരുവനന്തപുരം : ഇന്റര്‍നെറ്റ് സേവനം നിലച്ചതുമൂലം സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. കെല്‍ട്രോണ്‍ കുടിശിക അടയ്ക്കാത്തതിനാല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതാണു കാരണം. സര്‍ക്കാരില്‍ നിന്ന് 90 കോടിയിലധികം രൂപ കെല്‍ട്രോണിന് ലഭിക്കാനുണ്ട്. ഇരുചക്ര വാഹന യാത്രക്കാർ വ്യാപകമായി ഹെൽമെറ്റ് ധരിക്കാൻ സന്നദ്ധരായത് എ ഐ ക്യാമറയുടെ വരവോടെയാണ്. വാഹനങ്ങളുടെ ട്രാഫിക് ലംഘനം കുറക്കുന്നതിൽ ക്യാമറ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

