headerlogo
breaking

പോലീസ് ഡ്യൂട്ടി സമയത്ത് മാത്രമേ യൂണിഫോം ധരിക്കേണ്ടതുള്ളു. നിർദ്ദേശങ്ങളുമായി ഡി ജി പി

പോലീസ് മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കരുത്.

 പോലീസ് ഡ്യൂട്ടി സമയത്ത് മാത്രമേ യൂണിഫോം ധരിക്കേണ്ടതുള്ളു. നിർദ്ദേശങ്ങളുമായി ഡി ജി പി
avatar image

NDR news

02 Jul 2026 10:06 AM

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിർദേശവുമായി ഡിജിപി. ഉദ്യോഗസ്ഥർക്കെതിരേ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. ജീവനക്കാർക്ക് ഇത് സംബന്ധിച്ച സർക്കുലർ നൽകിയിട്ടുണ്ട്.

      ഔദ്യോഗിക വേഷത്തിൽ മത പരിപാടികളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുത്, റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്, ഔദ്യോ​ഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ, യൂണിഫോം ഉപയോഗിക്കരുത് എന്നിങ്ങനെയാണ് നിർദേശങ്ങൾ. സിവിൽ പൊലീസ് മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്കാണ് സർക്കുലർ നൽകിയിരിക്കുന്നത്.

NDR news
02 Jul 2026 10:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents