കെ എസ് ആർ ടി സി ബസുകളിൽ മുതിർന്ന പൗരൻമാരുടെ സീറ്റിൽ ഇരുന്നാൽ പിഴ
കെ എസ് ആർ ടി സി ബസുകളിൽ മുതിർന്ന പൗരൻമാർക്ക് സംവരണം ചെയ്തിട്ടുള്ള 20 ശതമാനം സീറ്റുകളിൽ മറ്റു യാത്രക്കാർ ഇരുന്നാൽ 100 പിഴ ചുമത്തും
ആലപ്പുഴ: കെഎസ്ആർടിസി ബസുകളിൽ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ മറ്റുള്ളവർ ഇരുന്നാൽ 100 രൂപ പിഴ ഈടാക്കും. ടിക്കറ്റ് എടുത്ത യാത്രക്കാരായാലും സൗജന്യ പാസ് ഉള്ളവരായാലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടി വരും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീതയുടെ നിർദേശപ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കിയത്.
മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ആനുകൂല്യങ്ങളും സീറ്റ് സംവരണവും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല സ്വദേശി സ്വാമിനാഥൻ പിള്ള സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതി ഫയലിൽ സ്വീകരിച്ച മനുഷ്യാവകാശ കമ്മിഷൻ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറോട്റിപ്പോർട്ട് തേടിയിരുന്നു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് ബസുകളിൽ ആകെ സീറ്റുകളുടെ 20 ശതമാനം മുതിർന്ന പൗരന്മാർ"

