മേപ്പാടി തുരങ്കപ്പാത മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിത ദുരന്തം മന്ത്രി ടി സിദ്ദിഖ്
തുരങ്കപ്പാത മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നു.
മേപ്പാടി: വയനാട് തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ മനുഷ്യ നിർമ്മിതമാണന് മന്ത്രി ടി. സിദ്ദിഖ്. മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്നും മന്ത്രി വ്യക്തമാക്കി.അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ തന്നെ അശാസ്ത്രീയമായി മണ്ണ് നിക്ഷേപിച്ചിരുന്നു. കൊങ്കൺ അധികൃതരുടെ മീറ്റിങ്ങിൽ ഉൾപ്പെടെ അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.
അപകടത്തിൽ രണ്ട് പേർ മരിച്ചതായും നിരവധി പേർ കുടിങ്ങി കിടക്കുന്നതായും അറിയുന്നു. നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.

