വിഴിഞ്ഞം ഓഹരി കൈമാറ്റം പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ കത്ത്.
അദാനി എം എസ് സി കമ്പനി ഓഹരി കൈമാറ്റ നീക്കം യു ഡി എഫ് സർക്കാർ വരുന്നതിനു മുമ്പേ തുടങ്ങിയതാ ണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ വരുന്നതിനു മുമ്പുതന്നെ അദാനി എംഎസ് സി ഓഹരി കൈമാറ്റ നീക്കം തുടങ്ങിയിരുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനു നല്‍കിയ മറുപടിക്കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി കൈമാറ്റത്തിനു ശ്രമിച്ചതില്‍ അദാനിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ജൂണ്‍ 5 ലെ ദേശാഭിമാനി വാര്‍ത്തയും എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തെ നീക്കങ്ങള്‍ പിണറായി അറിയാതെ നടക്കില്ലെന്നും അതേക്കുറിച്ചു വെളിപ്പെടുത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ എന്തു തെറ്റാണ് ചെയ്തതെന്ന് വിശദീകരിക്കണമെന്നും സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

