ആദ്യ മലയാളി അനിൽ മേനോൻ ആകാശത്തേക്ക് തിരിച്ചു.
മലയാളികൾക്ക് അഭിമാനമായി ഒറ്റപ്പാലത്തിന്റെ കൊച്ചുമകൻ അനിൽ മേനോനെയും വഹിച്ച് സൊയൂസ എം എസ് 29 വിജയകരമായി വിക്ഷേപിച്ചു.
ഒറ്റപ്പാലം: മലയാളികള്‍ക്ക് അഭിമാന നിമിഷം. ഒറ്റപ്പാലത്തിന്റെ കൊച്ചുമകന്‍ അനില്‍ മേനോനേയും വഹിച്ച് സൊയൂസ് എം എസ് 29 വിജയകരമായി വിക്ഷേപിച്ചു. റോസ്‌കോസ്‌മോസിന്റെ പ്യോട്ടര്‍ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികര്‍. കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ മൂന്നംഗ സംഘം നിലയത്തില്‍ പ്രവേശിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വര്‍ഷം ഏപ്രിലിലാണു മടക്കം.

