കാണാതായ മൂന്നംഗ കുടുംബത്തെ മൈസൂരിൽ കണ്ടെത്തി
വാണിയംകുളത്തു നിന്നു കാണാതായ മൂന്നംഗ കുടുംബത്തെ മൈസൂരിൽ കണ്ടെത്തി
ഷൊർണൂർ: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ മൈസൂരിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ പൊലീസിന്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. ഇവിടെ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു
വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9-ന് പുലർച്ചെ മുതൽ കാണാതായത്. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിലമ്പൂർ വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
ഇവർക്കായുള്ള തിരച്ചിലിനായി മൂത്തമകനടക്കം കർണാടകയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് അയൽവാസികളെയും തുടർന്ന് പോലീസിനെയും വിവരമറിയിച്ചത്.

