തിരുവോണം ബംബർ ലോട്ടറി 30 കോടി: വിഡി സതീശൻ പുറത്തിറക്കി.
ഈ വർഷത്തെ തിരുവോണം ബംബർ ലോട്ടറി മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി. ഒന്നാം സമ്മാനം 30 കോടി. തിങ്കളാഴ്ച മുതൽ ടിക്കറ്റ് ലഭ്യമാകും
തിരുവനന്തപുരം∙ സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംബർ ടിക്കറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തിറക്കി. ഇത്തവണ ഒന്നാം സമ്മാനം 30 കോടി ആയി സർക്കാർ ഉയർത്തി. കഴിഞ്ഞ തവണ ഒന്നാം സമ്മാനം 25 കോടി ആയിരുന്നു. ടിക്കറ്റ് വില കഴിഞ്ഞ വർഷത്തെ പോലെ 500 രൂപയാണ് . ഒന്നാം സമ്മാനം 30 കോടി രൂപ. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL.
അടുത്ത തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിൽപന ഔദ്യോഗികമായി ആരംഭിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റ് പ്രിന്റ് ചെയ്യുക. അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപനക്കാരിൽ നിന്നോ ടിക്കറ്റുകൾ വാങ്ങാവു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

