headerlogo
breaking

വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്

ചെറിയ തുകയ്ക്കുള്ള ചെക്കുകൾ തിരുത്തി വലിയ തുക പിൻവലിച്ചു. വിജിലൻസ് പരിശോധനയിൽ 250 ൽ അധികം ചെക്കുകൾ കണ്ടെടുത്തു.

 വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്
avatar image

NDR news

18 Jul 2026 05:56 PM

ബത്തേരി: വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. ചെറിയ തുകകൾക്കുള്ള ചെക്കുകൾ തിരുത്തി വലിയ തുകകൾ പിൻവലിച്ചതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 250 ലധികം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു. ബത്തേരി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എസ്ബിഐ ശാഖയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 

        കുറഞ്ഞ തുകയായ 36,824 രൂപയുടെ മുന്നിലായി '4' എന്ന് എഴുതിച്ചേർത്ത് 4,36,824 രൂപയാക്കി മാറ്റി. 3,250 രൂപയുടെ ചെക്ക് 9 ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറാക്കി. വെറും 180 രൂപയുടെ ചെക്ക് മാറിയത് 31,180 രൂപയ്ക്കാണ്.

        ഡോക്ടർ എൻ.ഇ. സഫിയ മേധാവിയായിരുന്ന കാലത്താണ് ഈ ക്രമക്കേടുകളില്‍ ഭൂരിഭാഗവും നടന്നത്. ജീവനക്കാരുടെയും സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലാത്ത പലരുടെയും അക്കൗണ്ടുകളിലേക്കും ഈ പണം ഒഴുകിയിട്ടുണ്ട്. മുൻകാല ഓഡിറ്റ് റിപ്പോർട്ടുകളിൽ സാമ്പത്തിക തട്ടിപ്പുകൾ പരാമർശിച്ചിരുന്നെങ്കിലും കാർഷിക സർവകലാശാലയോ കൃഷി വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിടിച്ചെടുത്ത ചെക്കുകൾ വിശദമായി പരിശോധിക്കാനാണ് വിജിലൻസിന്‍റെ തീരുമാനം. അടുത്ത ദിവസങ്ങളിൽ തട്ടിപ്പിന്‍റെ യഥാര്‍ഥ ചിത്രം പുറത്തുവരും.

NDR news
18 Jul 2026 05:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents