headerlogo
breaking

പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് പി എസ് സി പരീക്ഷ റദ്ദു ചെയ്തു

ഇന്ന് രണ്ടു മണിക്ക് നടക്കേണ്ടിയിരുന്ന പരീക്ഷ ചോദ്യപേപ്പർ പുറത്തായതിനെ തുടർന്ന് ഒരു മണിക്ക് റദ്ദു ചെയ്തു.

 പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് പി എസ് സി പരീക്ഷ റദ്ദു ചെയ്തു
avatar image

NDR news

18 Jul 2026 05:05 PM

തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പരീക്ഷ പിഎസ്‌സി റദ്ദാക്കി. ആലപ്പുഴ ലജനത് സ്കൂളിലാണ് ചോദ്യപേപ്പർ മാറി നല്കിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കേണ്ട പരീക്ഷയാണ് ഒരു മണിക്ക് റദ്ദാക്കിയത്. രാവിലെ നടന്ന പരീക്ഷയിൽ ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യ പേപ്പർ മാറി നല്കുകയായിരുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുളള പരീക്ഷ ആയിരുന്നു ഉച്ചക്ക് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി അറിയിച്ചു.

NDR news
18 Jul 2026 05:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents