വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ
കോഴിക്കോട് പാളയം പതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരണപ്പെട്ടത്
കോഴിക്കോട്: വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് വെട്ടേറ്റുമരിച്ച നിലയിലാണ് കാണപ്പെട്ടത്.പാളയത്താണ് സംഭവം കാണപ്പെട്ടത്. പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരണപ്പെട്ടത്.സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താന്‍ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ ഉള്‍പ്പടെ വെട്ടേറ്റ പാടുണ്ടായിരുന്നു. താഴെ രക്തം തളം കെട്ടിയ നിലയിലായിരുന്നു. പരിസരത്ത് ലഹരി സംഘങ്ങള്‍ സജീവമാണെന്നും ഇവരെയാണ് തങ്ങള്‍ക്ക് സംശയമെന്നും ബിജുവിന്റെ അമ്മ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കു കയാണ്.

