നിതിൻ രാജിന്റെ മരണം മുഖ്യാതി ഡോ.എം കെ റാം അറസ്റ്റിൽ
കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതിയായ ഡോ എo കെ റാമിനെ കുടകിൽ നിന്നും പിടികൂടി.
കണ്ണൂർ: ദന്തൽ കോളജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാം പിടിയിൽ. ആന്ത്രപ്രദേശ് സ്വദേശിയായ ഡോ. റാമിനെ കർണാടകയിലെ കുടകിൽ നിന്നാണ് പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.
സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. ആന്ധ്രയിലെ ഗുണ്ടൂരിലും ചിറ്റൂരിലുമാണ് ഇദ്ദേഹം ഒളിവിൽ കഴിഞ്ഞിരുന്നത്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ ഇദ്ദേഹം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ, കുടകിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡോ. റാം പിടിയിലാകുകയായിരുന്നു.

