headerlogo
breaking

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കിട്ടി

ഇന്നലെ വൈകുന്നേരം കാണാതായ യു പി സ്വദേശിയുടെ മൃതദേഹം മലബാർ ഗ്യാസ് ഗോഡൗണിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്.

 വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കിട്ടി
avatar image

NDR news

22 Jul 2026 12:25 PM

നാദാപുരം:  വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മലബാർ ഗ്യാസ് ഗോഡൗണിന് സമീപത്തുനിന്നാണ് മൃതദേഹം വീണ്ടെടുത്തത്. ഫയർഫോഴ്സും പോലീസും പ്രദേശവാസികളും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

        ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. എട്ടംഗ സംഘത്തിലെ മൂന്നുപേരാണ് അപകടത്തിൽ പ്പെട്ടത്. വനമേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒഴുക്കിൽപ്പെട്ട രണ്ടുപേരെ പ്രദേശവാസികൾ ഉടനടി രക്ഷപ്പെടുത്തി.

      കാണാതായ ആൾക്കായി ഇന്നലെ വൈകുന്നേരം ആരംഭിച്ച തെരച്ചിൽ ഇന്ന് രാവിലെയോടെ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുനരാരംഭിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

      മലയോര മേഖലകളിലും പുഴകളിലും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് വനമേഖലകളിൽ ശക്തമായ മഴ പെയ്യുമ്പോൾ, പുഴകളിൽ മുൻകൂട്ടി സൂചനകളൊന്നുമില്ലാതെ പെട്ടെന്ന് ജലനിരപ്പും ഒഴുക്കും വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത്തരം അപകട സാധ്യതയുള്ള ജലാശയങ്ങളിൽ ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഫയർഫോഴ്സും പോലീസും അറിയിച്ചു.

NDR news
22 Jul 2026 12:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents