headerlogo
breaking

വെൽഫെയർ പാർട്ടി എലങ്കമൽ യൂണിറ്റ് സമ്മേളനം.

വെൽഫെയർ പാർട്ടി എലങ്കമൽ യൂണിറ്റ് സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി സ്വാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്യുന്നു.

 വെൽഫെയർ പാർട്ടി എലങ്കമൽ യൂണിറ്റ് സമ്മേളനം.
avatar image

NDR news

25 Jul 2026 10:20 PM

നടുവണ്ണൂർ: വെൽഫെയർ പാർട്ടി എലങ്കമൽ യൂണിറ്റ് സമ്മേളനം പ്രസിഡൻ്റ് PK അഹമ്മദിൻ്റെ അധ്യക്ഷതയിൽ ദിശാസെൻ്ററിൽ നടന്നു. നീറ്റ് അഖിലേന്ത്യ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ നാജിഹ് ഇബ്രാഹിം , IRB പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ (NCA) ഒന്നാം റാങ്ക് ഹോൾഡർ മുഹമ്മദ് ഇർഷാദ് എന്നിവരെ WPl ജില്ലാ ജനറൽ സെക്രട്ടറി സ്വാലിഹ് കൊടപ്പന മെമെൻ്റോ നൽകി ആദരിച്ചു. K മുഹമ്മദ് അഷ്‌റഫ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. K മുഹമ്മദ് അഷ്‌റഫ് പ്രസിഡൻ്റ്, PK അഹമ്മദ് (വൈസ് പ്രസിഡൻ്റ്), TM ജഅഫർ (സെക്രട്ടറി) MP ഷറീന (ജോ. സെക്രട്ടറി) MP അഷ്‌റഫ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെ ടുത്തു. മണ്ഡലം സെക്രട്ടറി മുഹമ്മദ് ഫത്താഹ് നേതൃത്വം നൽകി. പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി K മൊയ്തീൻ, MP റഷീദ്, TM അബ്ദുസ്സലാം,KK റഹീന , MP മറിയ കുട്ടി എന്നിവരെയും തെരഞ്ഞെടുത്തു. TM ജഅഫർ നന്ദി പറഞ്ഞു.

NDR news
25 Jul 2026 10:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents